
കുവൈത്ത് സിറ്റി: കുവൈത്ത് (Kuwait)ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം (Residency Department)നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമലംഘകരായ നിരവധി വിദേശികള്‍ പിടിയില്‍. ഫര്‍വാനിയ (Farwaniya )ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്.
താമസനിയമലംഘകര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ 21 പേരാണ് അറസ്റ്റിലായത്. ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍ (Domestic workers) ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ ഇഖാമ (Residence Permit) റദ്ദാവും. ആഭ്യന്തര മന്ത്രാലയം (MInistry of Interior) ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. 2021 ഡിസംബര്‍ ഒന്ന് മുതലായിരിക്കും ഇതിനുള്ള കാലാവധി കണക്കാക്കുക. ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്.
കൊവിഡ് പ്രതിസന്ധി കാരണം വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നിലനിന്നിരുന്നതിനാല്‍ ആറ് മാസത്തെ സമയ പരിധി കണക്കാക്കി ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. ആറ് മാസത്തിലധികം തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തിന് പുറത്ത് താമസിക്കുന്നുണ്ടെങ്കില്‍ സ്വദേശികള്‍ ഇതാനായി പ്രത്യേക അപേക്ഷ നല്‍കണം. ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന കാലയളവ് ആറ് മാസം എത്തുന്നതിന് മുമ്പാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam