
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരിയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലി ഏരിയയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇന്ത്യൻ വംശജയായ സ്ത്രീയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിയും ഇന്ത്യക്കാരനാണ്. സംഭവസ്ഥലത്തുവെച്ച് തന്നെ സ്ത്രീ മരണപ്പെട്ടു. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ തന്നെ ഓപറേഷൻ റൂമിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തിയതാണ് മരണകാരണമെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. മുറിവ് വളരെ ആഴത്തിലുള്ളതിനാൽ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും കുത്താനുപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. പ്രതിയും മരണപ്പെട്ട സ്ത്രീയും ഇന്ത്യയിൽ ഏത് സംസ്ഥാനത്തുനിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam