ഇന്‍ഡിഗോയുടെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു

Published : Jul 01, 2022, 10:26 PM IST
ഇന്‍ഡിഗോയുടെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു

Synopsis

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള 12-ാമത്തെ അന്താരാഷ്ട്ര സര്‍വീസ് ഡെസ്റ്റിനേഷനാണ് ദമാം.

തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെടും. 10.10ന് ദമാമിലെത്തും. വിമാനം തിരികെ (6ഇ 1608) ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള 12-ാമത്തെ അന്താരാഷ്ട്ര സര്‍വീസ് ഡെസ്റ്റിനേഷനാണ് ദമാം.

സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍

കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് പറക്കാം : ഗോ ഫസ്റ്റ് സർവീസ് 28ന് ആരംഭിക്കും

കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുന്‍ ഗോ എയര്‍) ഈ മാസം 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ്‌ളൈറ്റുകള്‍ ഉണ്ടാകും. സര്‍വീസിന് തുടക്കം കുറിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8:05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് 10:40ന് (പ്രാദേശിക സമയം) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. റിട്ടേണ്‍ ഫ്‌ളൈറ്റ് അബുദാബിയില്‍ നിന്നും രാത്രി 11:40ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് (പ്രാദേശിക സമയം) കൊച്ചിയിലെത്തും.

എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യും; ലഗേജും എടുക്കും

കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചു. കൊച്ചി - അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും വേനല്‍ അവധിക്ക് യുഎഇയും കേരളവും സന്ദര്‍ശിക്കാന്‍ ആലോചിക്കുന്ന യാത്രക്കാര്‍ക്കും ഉപകാരപ്രദമാകും.

 യുഎഇയുടെ തലസ്ഥാനം കൂടിയായ അബുദാബി ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ആധുനിക നഗരങ്ങളിലൊന്നാണ്. ഗോ എയർ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തും മൊബൈല്‍ ആപ്പ് ഉപയോഗിച്ചും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിനും അബുദാബിക്കും ഇടയില്‍ നോണ്‍ - സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ മേഖലയിലെ വികസനം ഗോ ഫസ്റ്റിനെ ഈ നഗരങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സര്‍വീസാക്കി മാറ്റുമെന്നും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ റൂട്ടുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു.

ഫ്‌ളൈറ്റ് ഷെഡ്യൂള്‍:

കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:40ന് എത്തിച്ചേരും.
അബുദാബി-കൊച്ചി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.
വെള്ളിയാഴ്ചകളില്‍ കൊച്ചി-അബുദാബി സര്‍വീസ് വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:30ന് എത്തിച്ചേരും.
വെള്ളിയാഴ്ചകളില്‍ അബുദാബി -കൊച്ചി സര്‍വീസ് രാത്രി 11:30ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.
കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കും മസ്‌ക്കറ്റിലേക്കും ഈയിടെ ഗോ ഫസ്റ്റ് നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ