Asianet News MalayalamAsianet News Malayalam

സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍

രാത്രി 12.25ന് സുഹാറില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട് എത്തും. ഇവിടെ നിന്ന് രാവിലെ 6.20ന് വിമാനം പുറപ്പെടും. ഒമാന്‍ സമയം 8.15ന് സുഹാറില്‍ എത്തും.

SalamAir to begin direct flights to Kozhikode
Author
Muscat, First Published Jun 23, 2022, 9:25 PM IST

സുഹാര്‍: സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ സലാം എയര്‍. ജൂലൈ 22ന് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസുകളാണുള്ളത്.

രാത്രി 12.25ന് സുഹാറില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട് എത്തും. ഇവിടെ നിന്ന് രാവിലെ 6.20ന് വിമാനം പുറപ്പെടും. ഒമാന്‍ സമയം 8.15ന് സുഹാറില്‍ എത്തും. എയര്‍ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ഈ സര്‍വീസ് അവസാനിപ്പിച്ചു.

ഒമാനിൽ ഇബ്രി വിലായത്തില്‍ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക നിര്‍ദേശം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 

ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി  214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. 

വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.  

Follow Us:
Download App:
  • android
  • ios