വിസിറ്റ് വിസയിലെത്തുന്ന ഇൻഫ്ലുവൻസർമാർക്ക് കർശന നിർദ്ദേശം; ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ലെന്ന് സൗദി

Published : Dec 03, 2024, 06:10 PM IST
വിസിറ്റ് വിസയിലെത്തുന്ന ഇൻഫ്ലുവൻസർമാർക്ക് കർശന നിർദ്ദേശം; ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ലെന്ന് സൗദി

Synopsis

കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘മൗസൂഖ്’ എന്ന ലൈസന്‍സ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 

റിയാദ്: വിസിറ്റ് വിസയിലെത്തുന്നവർ ഉൾപ്പടെ സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും സാമൂഹിക മാധ്യമ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി ലൈസൻസ് നിർബന്ധമാക്കി. ഇത്തരം ആളുകളുമായി കരാറിലേർപ്പെടും മുമ്പ് അവർക്ക് ലൈസൻസുണ്ടോ എന്ന് ഉറപ്പാക്കാൻ രാജ്യത്തെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തരായ ഇൻഫ്ലുവൻസർമാരെയും മറ്റ് സെലിബ്രിറ്റികളെയും തങ്ങൾക്കാവശ്യമായ പരസ്യങ്ങൾ നിർമിക്കുന്നതിന് വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ ഉപയോഗിക്കാറുണ്ട്. സൗദിയിലുള്ളവർക്ക് പുറമെ വിദേശങ്ങളിൽ നിന്ന് വിസിറ്റ് വിസയിൽ കൊണ്ടുവന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഇപ്പോൾ വ്യാപകമാണ്. ഇതിനാണ് ഇപ്പോൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതോറിറ്റി നൽകുന്ന ‘മൗസൂഖ്’ എന്ന ലൈസൻസുള്ളവരുമായി മാത്രമേ സ്ഥാപനങ്ങൾ പരസ്യത്തിനുവേണ്ടിയുള്ള കരാറുകളിൽ ഏർപ്പെടാവൂ എന്നാണ് കർശന നിർദേശം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ ശക്തമായ നിയമനടപടിയും സാമ്പത്തിക പിഴയുമുണ്ടാവുമെന്ന് മുന്നറിയിപ്പുമുണ്ട്.

Read Also -  സ്വർണം വാങ്ങാൻ ഇത് നല്ല സമയമോ? ദുബൈ വിപണിയിൽ വില കുറഞ്ഞു, ഇന്നലെയും നിരക്കിൽ ചാഞ്ചാട്ടം

സാമൂഹിക മാധ്യമങ്ങളിലൂടെ ഉല്‍പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ ചെയ്യുന്ന സ്വദേശികളും വിദേശികളുമായി മുഴുവനാളുകൾക്കും മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാണ്. നേരത്തെ തന്നെയുള്ള ഈ നിബന്ധന ഇപ്പോൾ കൂടുതൽ കർശനമാക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ്, ടിക്ടോക്, സ്നാപ് ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ നെറ്റുവർക്കുകളിലൂടെ പരസ്യം ചെയ്യുന്ന ആളുകൾക്ക് 2022 ഒക്‌ടോബറിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. പരസ്യരംഗത്തെ ദുഷ്പ്രവണതകളെയും ചൂഷണങ്ങളെയും തട്ടിപ്പുകളെയും തടയാനാണ് ഈ നിയന്ത്രണം അതോറിറ്റി കൊണ്ടുവന്നത്. ഇപ്പോൾ രാജ്യത്തിന് പുറത്തുനിന്നെത്തുന്ന ഇൻഫ്ലുവൻസർമാരെ കൂടി ഈ ലൈസൻസിെൻറ പരിധിയിലേക്ക് കൊണ്ടുവരുകയാണ് ചെയ്തത്.

മൂന്നു വര്‍ഷ കാലാവധിയുള്ള ലൈസന്‍സിന് 15,000 റിയാലാണ് ഫീസ്. സൗദിയില്‍ ഡിജിറ്റല്‍ പരസ്യ, ഉള്ളടക്ക മേഖല ക്രമീകരിക്കാനാണ് സെലിബ്രിറ്റികള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിലൂടെ ലക്ഷ്യമിടുന്നത്. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത, മൗസൂഖ് ലൈസന്‍സുമായി ബന്ധിപ്പിച്ച സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴി മാത്രമാണ് പരസ്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയുള്ളത്. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലൈസന്‍സും അനുമതിയും ലഭിച്ച ശേഷം മാത്രമേ, പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കൂ എന്ന് മൗസൂഖ് ലൈസന്‍സ് ലഭിക്കാന്‍ വിദേശികള്‍ സത്യവാങ്മൂലം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ