ഇന്നലെയും രാവിലെ വില കുറഞ്ഞിരുന്നു. പിന്നീട് വിപണി അവസാനിക്കുമ്പോഴേക്കും വില വീണ്ടും ഉയര്‍ന്നു. 

ദുബൈ: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. സ്വര്‍ണ വില വീണ്ടും കുറഞ്ഞ‌ു. ചൊവ്വാഴ്ച ദുബൈയില്‍ വ്യാപാരം തുടങ്ങുമ്പോള്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം അനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞ് 319.5 ദിര്‍ഹം എന്ന നിലയിലെത്തി. യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്കാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവില 3 ദിര്‍ഹം കുറഞ്ഞെങ്കിലും ദിവസം അവസാനിക്കുമ്പോഴേക്ക് 2 ദിര്‍ഹത്തിലേറെ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്ക് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 318.25 ദിര്‍ഹമായിരുന്നു. അതേസമയം വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 321.5 ദിര്‍ഹം ആയിരുന്നു വില. 

Read Also -  വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഈ ഗൾഫ് രാജ്യത്തെ പ്രവാസികൾക്ക് 'ചാകര', പണമയയ്ക്കാൻ പറ്റിയ സമയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം