Asianet News MalayalamAsianet News Malayalam

യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡന്‍

ശനിയാഴ്ച ഉച്ചയോടെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തിയത്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുഎഇ പ്രസിഡന്റിനെ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

Biden invites UAE President to US
Author
Riyadh Saudi Arabia, First Published Jul 16, 2022, 9:28 PM IST

റിയാദ്: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎസിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ജിദ്ദയില്‍ ജിസിസി പ്ലസ് 3 സുരക്ഷാ വികസന ഉച്ചകോടിയില്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് ബൈഡന്‍ യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. 

ശനിയാഴ്ച ഉച്ചയോടെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തിയത്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുഎഇ പ്രസിഡന്റിനെ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. യുഎസ് പ്രസിഡന്റിന് പുറമെ ഉച്ചകോടിക്കെത്തിയ മറ്റ് രാഷ്ട്ര നേതാക്കളുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തി.

സൗദിയും അമേരിക്കയും വിവിധ മേഖലകളില്‍ 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

സൗദി ഭരണാധികാരികളുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തി

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും മേഖലയിലും ലോകത്തുമുള്ള വെല്ലുവിളികളെ നേരിടാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. 

സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധത്തെക്കുറിച്ചും  കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപ്പോർട്ടിൽ ഇറങ്ങിയ ജോ ബൈഡനെ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവ ചേർന്നാണ് സ്വീകരിച്ചത്.

ജമാൽ ഖഷോഗി കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു: ജോ ബൈഡൻ

സൗദിയിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ് മാർട്ടിന് സ്ട്രോങ്, ജിദ്ദയിലെ യു.എസ് കോൺസുൽ ജനറൽ ഫാരിസ് അസാദ് എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു. പ്രസിഡന്റ് എന്ന നിലയിൽ ജോ ബൈഡന്റെ ആദ്യ സൗദി സന്ദർശനമാണിത്. ജിദ്ദയിൽ എത്തിയ ബൈഡൻ വെള്ളിയാഴ്ച രാത്രിയിൽ തന്നെ അൽസലാം കൊട്ടാരത്തിൽ എത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചു.

Follow Us:
Download App:
  • android
  • ios