കല കുവൈത്ത് എം ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്

Published : Apr 23, 2025, 05:36 PM IST
കല കുവൈത്ത് എം ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്

Synopsis

'ഗ്രിഗർ സാംസയുടെ കാമുകി' എന്ന കഥാസമാഹാരമാണ് ജോസഫ് അതിരുങ്കലിനെ സമ്മാനാര്‍ഹനാക്കിയത്. 

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്‌കാരം സൗദി അറേബ്യയിൽ നിന്നുള്ള എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന്. 'ഗ്രിഗർ സാംസയുടെ കാമുകി' എന്ന കഥാസമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 

കുവൈത്തിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ കലാ കുവൈത്ത് ഭാരവാഹികൾ അവാർഡ് പ്രഖ്യാപിച്ചു. അശോകൻ ചെരുവിൽ, അഷ്ടമൂർത്തി, വി.ഡി.പ്രേമപ്രസാദ് എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. 50000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ 24, 25 തീയതികളിൽ കുവൈറ്റിൽ വെച്ച് നടക്കുന്ന കലാ കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് ജോസഫ് അതിരുങ്കലിന് അവാർഡ് സമ്മാനിക്കും. അവാർഡിനായി പരിഗണിക്കപ്പെട്ട കഥാ സമാഹാരങ്ങളിൽ മിക്കവയും എഴുത്തിനെ വളരെ ഗൗരവപൂർവ്വം സമീപ്പിച്ചു കൊണ്ട് രചനകൾ നിർവഹിക്കപെട്ടവയായിരുന്നുവെന്ന്  ജൂറി അഭിപ്രായപ്പെട്ടു.

എല്ലാം കമ്പോളവത്ക്കരിക്കുന്ന, ലാഭം ആത്യന്തികമായി ഒരു സത്യമായി മാറുന്ന കാലത്ത് പ്രണയവും മനുഷ്യൻ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗർ സാംസയുടെ കാമുകി ആവിഷ്കരിക്കുന്നത്.  ജോസഫ് അതിരുങ്കലിന്റെ അഞ്ചാമത്തെ കഥാ സമാഹരമാണിത്. മിയകുള്‍പ്പ (നോവൽ), ജോസഫ് അതിരുങ്കലിന്‍റെ കഥകള്‍, പാപികളുടെ പട്ടണം, ഇണയന്ത്രം, പുലിയും പെണ്‍കുട്ടിയും, പ്രതീക്ഷയുടെ പെരുമഴയില്‍ (കഥാസമാഹാരങ്ങൾ) എന്നിവയാണ് മറ്റ് കൃതികൾ. പത്തനംതിട്ട ജില്ലയിലെ  അതിരുങ്കലില്‍ ജനിച്ച ജോസഫ് എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. 

Read Also -  ഗിരീഷ് കർണാട് തിയേറ്റർ സ്മാരക വേദി അഞ്ചാമത് അവാർഡ് കുവൈത്ത് പ്രവാസി ഷമേജ് കുമാറിന്

അദ്ദേഹത്തിൻറെ കഥകൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടരപതിറ്റാണ്ടായി റിയാദില്‍ സപ്ലൈ ചെയിന്‍ മാനേജരായി ജോലി ചെയ്ത് വരികയാണ് ജോസഫ് അതിരുങ്കൽ. അബ്ബാസിയയിൽ   നടന്ന പത്ര സമ്മേളനത്തില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടിവി ഹിക്മത്ത്, കെ കെ എൽ എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈറ്റ്‌ ട്രഷറർ പി ബി സുരേഷ്, ആക്ടിംഗ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി