ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയപ്പോൾ പനി, വിശ്രമിക്കുമ്പോൾ ഹൃദയാഘാതം, കാസർകോട് സ്വദേശിനി മക്കയിൽ മരിച്ചു

Published : Jun 10, 2025, 02:27 PM IST
arifa

Synopsis

കാസർകോട് ഉപ്പള സ്വദേശി ആരിഫ (59) ആണ് മരിച്ചത്

റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി തീർഥാടക മക്കയിൽ നിര്യാതയായി. കാസർകോട് ഉപ്പള സ്വദേശി ആരിഫ (59) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പം ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. ഹജ്ജിലെ പ്രധാന കർമ്മങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ പനി ബാധിച്ചു. ദുൽഹജ്ജ് 12ലെ കല്ലേറ് കർമം പൂർത്തിയാക്കി മിനയിൽ നിന്ന് നേരത്തെ മടങ്ങി അസീസിയിലെ താമസസ്ഥലത്ത് എത്തിയതായിരുന്നു. അവിടെ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ
കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു