
ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവെ മലയാളി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മൃതദേഹം ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു
അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. ഐ.സി.എഫ് പ്രവർത്തകൻ കൂടിയായിരുന്ന കാസർകോട് സ്വദേശി അസൈനാർ ഹാജി പജിയാട്ട (63) ആണ് നാട്ടിൽ നിര്യാതനായത്. സൗദി അറേബ്യയില്‍ ദമ്മാമിലും അൽഖോബാറിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയത്.
ഐ.സി.എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഭാര്യ - ഉമ്മു ഹലീമ, മക്കൾ - നഈം (ദമ്മാം), നജീം, മരുമകൻ - അബ്ദുല്ല തെരുവത്ത്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സൗദിയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്കു നാട്ടിലേക്ക് പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു. കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്.
പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം അതിനായുള്ള വിദഗ്ധ വിദഗ്ധ ചികിത്സ തേടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ദമാമിലെ പൊതു സമൂഹത്തിനിടയില്‍ സുപരിചിതനായിരുന്ന അദ്ദേഹം വലിയ സൗഹൃദത്തിന് ഉടമയായിരുന്നു. ഭാര്യ - സൈബു, മക്കള്‍ - മാഷിദ , ശംസീറ. മരുമക്കള്‍ - അബ്‍ദു റാസിഖ് (ജിദ്ദ), മഷൂദ് ഹസന്‍ (ദമ്മാം).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ