
റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി തുമ്പയിൽ ഇഖ്ബാൽ റാവുത്തർ (67) ആണ് റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ തിങ്കളാഴ്ച മരിച്ചത്. അസുഖ ബാധിതനായി രണ്ടാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. 36 വർഷമായി റിയാദിലുണ്ടായിരുന്ന അദ്ദേഹം സൗദി കൺസൾട്ടൻറ് എന്ന കമ്പനിയിൽ ഇൻറർനാഷനൽ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ഐ.എസ്.ഒ) സ്പെഷ്യലിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു.
സൗദിയിലെത്തുന്നതിന് മുമ്പ് കേരളത്തിൽ മലബാർ സിമൻറ്സിൽ ഉദ്യോഗസ്ഥനായിരുന്നു. തുമ്പയിൽ മുഹമ്മദ് ഖനി രാവുത്തരാണ് പിതാവ്. ഭാര്യമാർ: ഫാത്വിമ ബീവി, സഫിജ. മക്കൾ: എൻജി. ഫെബിന ഇഖ്ബാൽ (ടെക്നോപാർക്ക്), റയാൻ ഇഖ്ബാൽ (റിയാദ് മോഡേൺ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി). സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്ന ഇഖ്ബാൽ രാവുത്തർ റിയാദ് ഇന്ത്യൻ അേസാസിയേഷെൻറ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു.
കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam