റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മറ്റൊരു മലയാളി കൂടി മരിച്ചു. ഒരാഴ്ചയിൽ കൂടുതലായി റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലന്‍കുഴിയില്‍ അബൂബക്കര്‍ (50) തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലായിരുന്നു.

രാവിലെ ആരോഗ്യനിലയില്‍ നേരിയ മാറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു. പിതാവ്: അബൂബക്കര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ജാസ്മിന്‍. മക്കള്‍: ഫാത്വിമത് റിസാന, മുഹ്‌സിന, മുഹമ്മദ് അന്‍ഷാദ്. മരുമക്കള്‍: സാദിഖ് അമ്മിനിക്കാട്, ആഷിഖ്. സഹോദരങ്ങള്‍: ആമിന, മൈമൂന, മൊയ്തുട്ടി, ഹലീമ, സമീറ, വീരാന്‍കുട്ടി. ഖബറടക്ക നടപടികള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, അഷ്‌റഫ് വെള്ളപ്പാടം, സുല്‍ത്താന്‍ കാവനൂര്‍ എന്നിവർ രംഗത്തുണ്ട്.

പ്രവാസികള്‍ക്കുള്ള കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു