വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദ്: സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.

പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; കണ്ടെത്തിയത് താമസ സ്ഥലത്ത് അബോധാവസ്ഥയില്‍

സന്ദര്‍ശക വിസയില്‍ മക്കളുടെ അടുത്തെത്തിയ മലയാളി വയോധിക സൗദിയില്‍ മരിച്ചു

റിയാദ്‌: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് റിയാദിൽ മലയാളി വയോധിക മരിച്ചു. റിയാദിലുള്ള മക്കളുടെ അടുത്ത് വിസിറ്റ് വിസയിലെത്തിയ ആലുവ മടത്തിമൂല സ്വദേശി പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യ ശരീഫാ ബീവി (86) ആണ് മരിച്ചത്. റിയാദിലെ സാമൂഹികപ്രവർത്തകർ കൂടിയായ മക്കൾ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ കൂടെ മൂന്ന് മാസമായി കഴിയുകയായിരുന്നു. 

മക്കൾ - ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസർ, അംജദ് അലി, അഡ്വ. ഷാനവാസ്. മരുമക്കൾ - റംല, അബ്ദുസ്സലാം, നൂർജഹാൻ, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രവാസി മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു 

റിയാദ്: ജിദ്ദ നഗരത്തിലെ റിഹേലി ഡിസ്ട്രിക്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മലയാളി നാലുവയസുകാരി വാഹനമിടിച്ചു മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ഉണ്ടായ അപകടത്തില്‍ പാലക്കാട് തൂത, തെക്കുമുറി സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ ഇസ മറിയം ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവര്‍ക്കും പരിക്കുകളുണ്ട്. 

വിസിറ്റ് വിസയില്‍ സൗദി അറേബ്യയില്‍ എത്തിയതായിരുന്നു നാല് വയസുകാരി ഉള്‍പ്പെടെയുള്ള കുടുബം. പരിക്കേറ്റവരെ ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.