പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By Web TeamFirst Published Dec 20, 2022, 2:45 PM IST
Highlights

ദീര്‍ഘകാലമായി പ്രവാസിയായിരുന്നു. അല്‍ സഫ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു.

സലാല: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദലി (58) ആണ് സലാലയില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി പ്രവാസിയായിരുന്നു. അല്‍ സഫ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ആയിശ ബഹ്‌റൈനിലാണ്. മകള്‍: ആമിനത്തുല്‍ ലുബൈബ.

Read More - സെയില്‍സ്‍മാനായി ജോലി ചെയ്‍തിരുന്ന പ്രവാസി യുവാവ് മരിച്ചു 

വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജയായ ബിസിനസുകാരി അമേരിക്കയില്‍ മരിച്ചു

ഹൂസ്റ്റണ്‍: ഇന്ത്യൻ വംശജയായ സംരംഭക അമേരിക്കയില്‍  തീപിടിത്തത്തിൽ മരിച്ചു. താനിയ ബത്തിജ (32) എന്ന യുവതിയാണ് മാതാപിതാക്കളുടെ കണ്‍മുന്നില്‍ അപകടത്തില്‍ മരിച്ചത്. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണാന്ത്യം.  ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അപകടം നടന്ന ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. ഹൂസ്റ്റണിലെ കാൾസ് സ്‌ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നത്. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജയാണ് അപകടം ആദ്യം കാണുന്നത്. 14 നു പുലർച്ചെ  നടക്കാൻ ഇറങ്ങിയപ്പോഴാണ് ഗോവിന്ദ് മകളുടെ കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്.

Read More -  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പരിഭ്രാന്തനായ ഗോവിന്ദ് ബത്തിജ ഉടൻ തന്നെ ഭാര്യയെ വിളിച്ചുണർത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇരുവരും  ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ പൊലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചെങ്കിലും തനിയ മരണപ്പെട്ടിരുന്നു. തീപിടത്തിൽ ദുരൂഹതയില്ലെന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷം സഫോക്ക് കൗണ്ടി പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ താനിയയുടെ വളർ‌ത്തുനായയും പൊള്ളലേറ്റു ചത്തിരുന്നു. 

click me!