പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

Published : Aug 28, 2022, 08:49 AM ISTUpdated : Aug 28, 2022, 08:53 AM IST
പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

Synopsis

നാല്‍പ്പത് വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.

ദോഹ: ഖത്തറില്‍ ദീര്‍ഘകാലമായി താമസമാക്കിയ മലയാളി നിര്യാതനായി. ഗുരുവായൂര്‍ സ്വദേശി ശശിധരന്‍ പൊന്നാരമ്പില്‍ (64) ആണ് ഖത്തറിലെ വസതിയില്‍ മരണപ്പെട്ടത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. സാംസ്‌കാരിക സംഘടനയായ സമന്വയയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും ആയിരുന്നു. ഭാര്യ: സുമ ശശിധരന്‍, മക്കള്‍: ദീപക് ശശിധരന്‍, ആതിര ശശിധരന്‍, മരുമക്കള്‍: ശില്‍പ, നിഥിന്‍. 

സംസ്കരിച്ച് രണ്ട് മാസത്തിന് ശേഷം പുറത്തെടുത്ത പ്രവാസിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

സൗദിയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ഖുന്‍ഫുദയില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി കിഴക്കോത്തുചാലില്‍ വീട്ടില്‍ ഖാദറിന്റെ മകന്‍ അഷ്റഫ് (43) ആണ് മരിച്ചത്. സെയില്‍സമാനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനേഴ് വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ്  ലീവില്‍ പോയി വന്നിട്ട് രണ്ടു മാസമെ ആയിട്ടുള്ളു.  രാത്രി ജോലികഴിഞ്ഞ ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാതെ വന്നപ്പോഴാണ് മരിച്ച വിവരം മറ്റുള്ളവര്‍ അറിയുന്നത്. മാതാവ്: ഫാത്തിമ, ഭാര്യ: ജംഷീന. മൂന്നു മക്കളുണ്ട്. മയ്യിത്ത് ഖുന്‍ഫുദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മരണാന്തര രേഖകള്‍ ശരിയാക്കുന്നതിനായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഫൈസല്‍ തമ്പാറ, പ്രവര്‍ത്തകരായ നിഹാദ് കിഴക്കോത്ത്, കുഞ്ഞായിന്‍കുട്ടി ചാലില്‍, റഷീദ് കൊയിലാണ്ടി, സിദ്ധീഖ് കാരാടി എന്നിവര്‍ രംഗത്തുണ്ട്.

മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് പ്രവാസി മലയാളി മരിച്ചു

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

അജ്‍മാന്‍: യുഎഇയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്. അജ്‍മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അജ്‍മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്‍ച പള്ളിയിലേക്ക് പോകവെ അജ്‍മാന്‍ ഖബര്‍സ്ഥാന് സമീപത്തുവെച്ചാണ് വാഹാനപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് - ആമിനക്കുട്ടി. ഭാര്യ - ഹസീന. മക്കള്‍ - നാജിയ, സഫ്‍വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ്‍മാന്‍, മുസ്‍തഫ എന്നിവര്‍ സഹോദരങ്ങളാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന
ഒരുമിച്ച് താമസിച്ച സുഹൃത്ത് മരിച്ചു, അധികൃതരെ അറിയിച്ചാൽ നാടുകടത്തുമെന്ന് പേടി; മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ട് ഇന്ത്യക്കാർ പിടിയിൽ