രണ്ട് ദിവസം മുമ്പ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടം.
റിയാദ്: സൗദിയില്‍ മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്ലാജില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഇസ്മായില്‍ (56) ആണ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ട് ദിവസം മുമ്പ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടം.
ഭാര്യ നുസൈബ. മക്കള്‍: റിയാദ് ഖാന്‍, നിയാസ് ഖാന്‍, നിസാന, നിസാമ. മയ്യിത്ത് റിയാദില്‍ ഖബറടക്കാന്‍ ബന്ധുവായ സവാദിനെ സഹായിക്കുന്നതിന് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശിഹാബ് പുത്തേഴത്ത്, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.
കെട്ടിടത്തിൽനിന്നു വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
മലയാളിയായ രണ്ടുവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
ദമ്മാം: മലയാളിയായ രണ്ടുവയസുകാരി ബാലിക സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 വയസ്സ്) ആണ് ദമ്മാമില്‍ നിര്യാതയായത്.
ഒരാഴ്ച മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് ബാത്ത്റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജുബൈല്‍ അല്‍മന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പിന്നീട് ദമ്മാം അല്‍മന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റാനയുടെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ തീവ്ര ശ്രമത്തിനൊടുവില്‍ ഇന്ന് രാവിലെ മാതാപിതാക്കളെയും കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങുകയായിരുന്നു. സഹോദരന്‍ റയ്യാന്‍, സഹോദരി റിനാദ്.
യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
തുര്‍ക്കിയില്‍ സൗദി ടൂറിസ്റ്റ് സംഘത്തിന്റെ ബസ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റു
റിയാദ്: തുര്‍ക്കിയില്‍ സൗദി വിനോദയാത്രാ സംഘവുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റു. കരിങ്കടലിന്റെ കിഴക്കന്‍ രീത പട്ടണമായ റെയ്‌സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 23 സൗദി ടൂറിസ്റ്റുകളായിരുന്നു ബസിലുണ്ടായിരുന്നത്.
സംഘത്തില്‍ നാല് കുട്ടികളുമുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തുര്‍ക്കിയിലെ സൗദി എംബസി ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ വാഹനം റോഡിന് അടുത്തുള്ള മതിലില്‍ ഇടിച്ച് റോഡിന്റെ മധ്യഭാഗത്തേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
