കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ, പോലീസ്, ആശുപത്രി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അടക്കം ചെയ്ത സ്ഥലത്ത് നിന്നും പുറത്തെടുത്ത മൃതദേഹം പരിശോധനകള്‍ക്കായി റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

റിയാദ്: നാട്ടില്‍ ആചാരപ്രകാരം മറവുചെയ്യുന്നതിന് വിട്ടുകിട്ടണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സൗദിയിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് നാട്ടിലെത്തിച്ചു. ശഖ്‌റയില്‍ രണ്ടു മാസം മുമ്പ് അടക്കം ചെയ്ത തമിഴ്‌നാട് മധുരൈ തോപ്പുലമ്പട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമി(42) യുടെ മൃതദേഹമാണ് വെള്ളിയാഴ്‌ച ശ്രീലങ്കന്‍ എയര്‍വേസില്‍ നാട്ടിലെത്തിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ, പോലീസ്, ആശുപത്രി എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അടക്കം ചെയ്ത സ്ഥലത്ത് നിന്നും പുറത്തെടുത്ത മൃതദേഹം പരിശോധനകള്‍ക്കായി റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സഹോദരന്‍ യാഗേഷ്വരന്‍ മൃതദേഹത്തെ അനുഗമിച്ചു.

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് കൈകാലുകള്‍ അറ്റുപോയ പ്രവാസിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ആണ്ടിച്ചാമിയെ കഴിഞ്ഞ മെയ് 19നാണ് റൂമില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി കമ്പനി അധികൃതർ മുന്നോട്ട് പോകുന്നതിനിടെ ജൂണ്‍16ന് അടക്കം ചെയ്യപ്പെടുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള എന്‍ഒസി ഇന്ത്യന്‍ എംബസി 14ന് ഇഷ്യു ചെയ്തിരുന്നു. അതിനിടെയാണ് അടക്കം നടന്നത്.

തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എംബസി ഈ വിഷയം മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിംഗിനെ ഏല്‍പ്പിച്ചു. അവര്‍ റിയാദ് ഗവര്‍ണറേറ്റ്, റിയാദ് പോലീസ്, മജ്മ, ശഖ്‌റ പോലീസ്, ആശുപത്രി, മജ്മ ഗവര്‍ണറേറ്റ്, ബലദിയ എന്നിവയുമായി ബന്ധപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി നേടി.

വിദേശ കുട്ടികളുടെ വിസിറ്റ് വിസ റസിഡന്റ് വിസയാക്കാന്‍ അനുമതി

റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ശിവപ്രസാദ്, റനീഫ്, ഹരീഷ്, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാനുമായ റഫീഖ് പുല്ലൂര്‍, വൈസ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, മീഡിയ ചെയര്‍മാന്‍ സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂര്‍ എന്നിവരാണ് മൃതദേഹം പുറത്തെടുത്ത് റിയാദില്‍ എത്തിച്ചത്.