പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

By Web TeamFirst Published Sep 21, 2022, 3:55 PM IST
Highlights

റിയാദിലെ റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്പനിയില്‍ ആറ് മാസമായി ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു.

റിയാദ്: മലയാളി റിയാദില്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്‍ (47) ആണ് മരണപ്പെട്ടത്. വിശ്വനാഥന്‍ - വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത, മകള്‍ മേഘ. റിയാദിലെ റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്പനിയില്‍ ആറ് മാസമായി ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്.

ബസും ട്രക്കും കൂട്ടിയിടിച്ച് മരിച്ചവരില്‍ പ്രവാസി മലയാളിയും

 നാട്ടില്‍ നിന്ന് തിരികെ സൗദിയിലെത്തിയ മലയാളി മരിച്ചു

റിയാദ്: അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി മരിച്ചു. നാട്ടില്‍ നിന്നെത്തി നാലാം ദിവസമാണ് മരണം സംഭവിച്ചത്. മധ്യപ്രവിശ്യയിലെ വാദിദവാസിറില്‍ കൊല്ലം ആദിനാട് സ്വദേശി അനില്‍കുമറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വാദി ദവാസിറിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായിരുന്നു.

നെഞ്ചുവേദനയുണ്ടായ ഉടന്‍ വാദി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും എട്ട് വയസായ ഒരു മകനുമുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.

ഒമ്പതു ദിവസം മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; മരിച്ചവരില്‍ മലയാളിയും

റിയാദ്: സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫില്‍ ഉണ്ടായ  വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. മരിച്ച രണ്ടുപേരില്‍ ഒരാള്‍ തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) ആണെന്ന് തിരിച്ചറിഞ്ഞു. മറ്റേയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. തിങ്കളാഴ്ച്ച രാവിലെ ആറുമണിക്കാണ് അപകടം ഉണ്ടായത്.

തുറൈഫ് നഗരത്തില്‍ നിന്ന് പോകുന്ന അറാര്‍ ഹൈവേയിലാണ് അപകടം നടന്നത്. ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ടുപോയ ബസിന്റെ പിന്നില്‍ ട്രക്കിടിച്ചാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിന്റെ പിന്നിലിരുന്ന ചന്ദ്രശേഖരന്‍ നായരും യു.പി സ്വദേശിയും ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. 21 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ തുറൈഫ് ജനറല്‍ ആശുപത്രിയിലാണ്.

20 വര്‍ഷമായി തുറൈഫിലെ സ്വകര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറാണ് ചന്ദ്രശേഖരന്‍ നായര്‍. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദേഹം തുറൈഫ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

click me!