35 വര്‍ഷത്തോളം ഒമാനില്‍ പ്രവാസിയായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ ഹ്രസ്വ സന്ദര്‍ശനത്തിന് മസ്‌കറ്റിലെത്തിയതാണ്.

മസ്‌കറ്റ്: മലയാളി ഒമാനില്‍ നിര്യാതയായി. കോട്ടയം എസ് എച്ച് മൗണ്ട് (മെഡിക്കല്‍ കോളേജ്) സ്വദേശിനി റഫീഖ് മന്‍സില്‍ സുബൈദ (72) ആണ് മരിച്ചത്. 35 വര്‍ഷത്തോളം ഒമാനില്‍ പ്രവാസിയായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ ഹ്രസ്വ സന്ദര്‍ശനത്തിന് മസ്‌കറ്റിലെത്തിയതാണ്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങാനാരിക്കെയാണ് മരണം. മബേലയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം അല്‍ ഖുദ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അബ്ദുല്‍ സലാം ആണ് ഭര്‍ത്താവ്. മക്കള്‍: റഫീഖ്, റജീന. മരുമക്കള്‍: റാഫിയാ ആരിഫ്. പിതാവ്: മുഹമ്മദ് സുലൈമാന്‍, മാതാവ്: സുലൈഖ ബീവി.

Read More: പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തമിഴ്നാട് സ്വദേശിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചു

റിയാദ്: റിയാദിൽ തമിഴ്നാട് സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. 

Read More: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സൻ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ് - മുഹമ്മദ് റസൂൽ. മാതാവ് - മഹമൂദ ബീവി. ഭാര്യ - ബാനു. മകൻ - ഹാഷിം. ദമ്മാമിലുള്ള സഹോദരൻ തമീമുൽ അൻസാരി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി റിയാദിൽ എത്തിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ തോമസ് കുര്യൻ, കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ തുടങ്ങിയവർ നടപടികള്‍ക്കായി രംഗത്തുണ്ട്.