പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

By Web TeamFirst Published Sep 9, 2022, 3:52 PM IST
Highlights

ഫുജൈറയില്‍ റിഫൈനറി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

ഫുജൈറ: മലയാളി യുഎഇയില്‍ നിര്യാതനായി. പാലക്കാട് പിരായിരി പ്രണവം വീട്ടില്‍ പ്രമോദ് രാമകൃഷ്ണന്‍ (44) ആണ് ഫുജൈറയില്‍ മരണപ്പെട്ടത്. ഫുജൈറയില്‍ റിഫൈനറി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഭാര്യ: പ്രജിത പ്രമോദ് (അധ്യാപിക, കല്‍ബ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), മക്കള്‍: പ്രണവ്, വൈഷ്ണവ്. 

കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: അബുദാബിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ദീന്റെ മകന്‍ സിയാദ് (36) ആണ് മരിച്ചത്. പത്ത് വര്‍ഷത്തോളമായി അബുദാബിയിലുള്ള അദ്ദേഹം മസാര്‍ സൊല്യൂഷന്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.

ബുധനാഴ്ച രാത്രി താമസ സ്ഥലത്തിന് സമീപം നടക്കാന്‍ പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

മാതാവ് - ജമീല. ഭാര്യ - ജസീല. മക്കള്‍ - ഫര്‍ഹാന്‍, അമാന്‍. സഹോദരങ്ങള്‍ - മാസ്‍നിയ, മുഹ്‍സിന, ഫാത്തിമ ഫിദ, സൈഫുദ്ദീന്‍ കുഴിപ്പുറം, മുര്‍ഷിദ് മങ്ങാട്ടുപുലം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേങ്ങര മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.

സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ മരിച്ച കന്യാകുമാരി മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി. 

അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ സഹകരണത്തോടെ സാജിർ യൂനിറ്റ് പ്രവർത്തകരായ ജോമി ഫിലിപ്പ്, മോഹനൻ അമ്പാടി, ഹബീബ് പൊന്നാനി, റാഫി വർക്കല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രകാശ് മരിച്ചത്. അനിത (ഭാര്യ), അക്ഷിത്, കൃതിക (മക്കൾ).

click me!