Asianet News MalayalamAsianet News Malayalam

അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഗ്രോസറി ഷോപ്പ്  ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. 

malayali expat died in Saudi Arabia due to cardiac arrest
Author
First Published Sep 8, 2022, 10:16 PM IST

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മരിച്ചു. കാസര്‍കോഡ് ആലമ്പാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ ബുഖാരിയാണ് (41) സൗദി തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ  ജിസാനിനടുത്ത് അബു അരിഷിൽ മരിച്ചത്. അബു അരിഷിൽ ഗ്രോസറി ഷോപ്പ്  ജീവനക്കാരനായിരുന്നു. ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. 

അടുത്തുള്ള കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ മരിക്കുകയായിരുന്നു. അവധി കഴിഞ്ഞു ഒരു മാസം മുമ്പാണ് ഇദ്ദേഹം തിരിച്ചെത്തിയത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം ജിസാൻ, അബു അരിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Read also: പക്ഷാഘാതം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ മരിച്ച കന്യാകുമാരി മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി. 

ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ സഹകരണത്തോടെ സാജിർ യൂനിറ്റ് പ്രവർത്തകരായ ജോമി ഫിലിപ്പ്, മോഹനൻ അമ്പാടി, ഹബീബ് പൊന്നാനി, റാഫി വർക്കല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രകാശ് മരിച്ചത്. അനിത (ഭാര്യ), അക്ഷിത്, കൃതിക (മക്കൾ).

Read also: പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍

Follow Us:
Download App:
  • android
  • ios