
റിയാദ്: സൗദിയില്‍ മലയാളി യുവാവിനെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഫീഖ് കാഞ്ഞിരക്കുറ്റിയെ (49)യാണ് ജിദ്ദക്കും അല്ലൈത്തിനും ഇടയില്‍ മുജൈരിമ പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.
ഏറെക്കാലമായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയായ റഫീഖ് ബുധനാഴ്ച ജിദ്ദയില്‍നിന്ന് പച്ചക്കറിയുമായി ഖുന്‍ഫുദയിലേക്കു വരുന്നതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് മുജൈരിമ റെസ്റ്റിംഗ് സ്റ്റേഷനില്‍ ലോറി നിര്‍ത്തിയതാണെന്ന് കരുതുന്നു. ജിദ്ദിയില്‍നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ സാധാരണ വിശ്രമത്തിനായി നിര്‍ത്തിയിടുന്ന സ്ഥലമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. റഫീഖ് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാഹനം മരുഭൂമിയില്‍ കുടുങ്ങി; വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ പിതാവും ഏഴു വയസ്സുകാരനും മരിച്ചു
അല്ലൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനായി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ഇടക്കാലത്ത് പ്രവാസം നിര്‍ത്തി നാട്ടില്‍ പോയിരുന്ന റഫീക്ക് വീണ്ടും പുതിയ വിസയില്‍ വന്നു ജോലി തുടരുകയായിരുന്നു. സാജിദ യാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അഫ്താബ്, മുഹമ്മദ് അഫ്ലാ, ആമിനാ ഹന്‍സ. സഹോദരി പുത്രന്‍ മിസ്ഫര്‍, അസ്ഹര്‍ വലിയാട്ട്, ഫൈസല്‍ ബാബു, മുസ്തഫ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. മൃതേദഹം അല്ലൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്തിരങ്കാവ്, പെരുമണ്ണ സ്വദേശി രാജീവന്‍ (65) ആണ് ചൊവ്വാഴ്ച വൈകുന്നേരം മരിച്ചത്. 30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. അറബ്കോ ലോജിസ്റ്റിക്‌സ് എന്ന കമ്പനിയില്‍ ജീവനക്കാരനാണ്.
ഭാര്യ: കെ.വി. അനിത, ഏകമകള്‍ ശരണ്യ ബംഗളൂരില്‍ സ്വകാര്യ ഐ.ടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ