പ്രവാസി മലയാളി നഴ്‌സ് പ്രസവത്തിനിടെ മരിച്ചു

Published : Jul 11, 2022, 07:04 PM ISTUpdated : Jul 11, 2022, 07:11 PM IST
പ്രവാസി മലയാളി നഴ്‌സ് പ്രസവത്തിനിടെ മരിച്ചു

Synopsis

ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം.

റിയാദ്: സൗദിയില്‍ മലയാളി നഴ്സ് പ്രസവത്തിനിടെ മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരിച്ചത്.

ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം. ഞായറാഴ്ച്ച രാത്രി എട്ടുമണിക്കാണ് ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലില്‍ മരണം. ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. ഭര്‍ത്താവ്: സനിത്ത്.

പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

 സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞയാഴ്ച റിയാദ് സുലൈയിലെ പാലുല്‍പന്ന കമ്പനിയുടെ താമസസ്ഥലത്ത് മരിച്ച മലപ്പുറം വേങ്ങര ഒതുക്കുങ്ങല്‍ ചോലക്കോട് വീട്ടില്‍ ബാബുരാജിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. 

വെള്ളിയാഴ്ച രാത്രി 11.45ന് റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ബന്ധുക്കള്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. 10 വര്‍ഷത്തോളമായി പാലുല്‍പന്ന കമ്പനിയില്‍ സെയില്‍സ് മാനാണ്. പിതാവ്: വേലായുധന്‍, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കള്‍: സിന്‍ഷാ, സിബിന്‍, സംവൃത. മൃതദേഹം നാട്ടിലയക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍, ഹനീഫ മുതുവല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ്.

പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദിന് സമീപം അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യം പാലക്കാട് പട്ടാമ്പി  വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫുട്ബോള്‍ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന കുഞ്ഞു അല്‍ ഖര്‍ജ് നൈറ്റ് റൈഡര്‍സ് ക്ലബ്ബിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച നടക്കാനിരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്സിയടക്കം ഇദ്ദേഹം ഒരുക്കിവെച്ചിരുന്നു. പുത്തന്‍ പീടിയേക്കല്‍ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുല്‍ഫത്ത്. ഹയാന്‍ ഏക മകനാണ്. അബ്ദുല്‍ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്