മൂന്നുമാസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

By Web TeamFirst Published Nov 9, 2021, 10:30 PM IST
Highlights

ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. തലച്ചോറിന് ക്ഷതമേറ്റ് അന്ന് മുതലേ ഗുരുതരാവസ്ഥയിലായിരുന്നു.

റിയാദ്: മൂന്നുമാസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് റിയാദിലെ(Riyadh) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി(Keralite) യുവാവ് മരിച്ചു. റിയാദ് നഗരത്തിലെ മുവാസാത്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് കുന്ദമംഗലം പോലൂര്‍ തയ്യില്‍ പരേതനായ അബ്ദുല്ല മൗലവിയുടെ മകന്‍ അബ്ദുല്‍ ഹക്കീം (32) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. തലച്ചോറിന് ക്ഷതമേറ്റ് അന്ന് മുതലേ ഗുരുതരാവസ്ഥയിലായിരുന്നു. ആമിനയാണ് ഉമ്മ. പി.കെ. റെസ്നി ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു.

സൗദിയില്‍ നിയമക്കുരുക്കിലകപ്പെട്ട ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് മലയാളികള്‍ തുണയായി

 

സ്‍കൂള്‍ കുട്ടികളെ കൊണ്ടുപോകാനായി പോകുന്നതിനിടെ വാഹനാപകടം; പ്രവാസി മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‍നാട് സ്വദേശി മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥന്‍ അനന്തന്‍ എന്ന രവി ആണ് മരിച്ചത്. ബിഷയ്‍ക്ക് സമീപം തസ്‍ലീസിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

സ്‍കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി അതിരാവിലെ വാഹനമോടിച്ച് പോകുന്നതിനിടെ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഈ സമയത്ത് വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഇളഞ്ചിയം. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സൗദിയിലുള്ള ബന്ധുക്കളായ രങ്കസ്വാമി, ശെല്‍വരാജ് എന്നിവര്‍ക്ക് പുറമെ കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്‍, കെ.എം.സി.സി ജിദ്ദ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.

click me!