പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published : Dec 11, 2022, 09:21 PM ISTUpdated : Dec 12, 2022, 09:06 AM IST
പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മസ്‌കറ്റ്: മലയാളിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബു (44) ആണ് മരിച്ചത്. അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍, മാതാവ്: ഗൗരി തങ്കം, ഭാര്യ: മഞ്ചു.

Read More - യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്‍ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വര്‍ഷമായി  മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. പിതാവ് - സൈതലവി. മാതാവ് - നഫീസ. ഭാര്യ - നുഫൈസ. മക്കള്‍ - ഫാത്തിമ ഫര്‍സാന (16), ഹംന ഫരീന (13), ഇബഹ്‍സാന്‍ ഇബ്രാഹിം (8) ഫിദ ഫര്‍സിയ (എട്ട് മാസം). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Read More -  ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്റെ ഉത്തരവ്; സ്വകാര്യ മേഖലയ്ക്കും ബാധകം

സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി (55) എന്നിവരാണ് ജിദ്ദയിലെ ആശുപത്രികളില്‍ മരിച്ചത്. 

നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുല്‍ കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. അമീര്‍ ഫവാസില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സൈതലവി. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമിച്ചു, പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി
മെട്രോ സ്റ്റേഷനിൽ യുവതി പ്രസവിച്ചു, ദമ്പതികൾക്ക് ഇരട്ടി മധുരമായി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ! സംഭവം റിയാദിൽ