കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.

ദുബൈ: ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. ഖിസൈസിലാണ് സംഭവം. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ നാലര വയസ്സുകാരി യാറ മറിയമാണ് മരിച്ചത്. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.

Read More -  രണ്ട് പ്രവാസി മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്‍ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വര്‍ഷമായി മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. പിതാവ് - സൈതലവി. മാതാവ് - നഫീസ. ഭാര്യ - നുഫൈസ. മക്കള്‍ - ഫാത്തിമ ഫര്‍സാന (16), ഹംന ഫരീന (13), ഇബഹ്‍സാന്‍ ഇബ്രാഹിം (8) ഫിദ ഫര്‍സിയ (എട്ട് മാസം). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Read More -  അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു

സൗദി അറേബ്യയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മദീനയിലുണ്ടായ അപകടത്തിൽ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷൻഫീദാണ് (23) മരിച്ചത്. മദീനയിൽനിന്ന് 100 കിലോമീറ്റർ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം. ജിദ്ദയിൽനിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷൻഫീദ് പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. 

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനായ ഷൻഫീദ് അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽതന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു