
റിയാദ്: തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടിയിരുന്ന 23 ഉംറ തീര്‍ഥാടകര്‍ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് മസ്‌കത്ത് വഴിയുള്ള വിമാനത്തില്‍ പോകാനിരുന്ന തിരുനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരാണ് യഥാസയമം എയര്‍പോര്‍ട്ടില്‍ കയറാന്‍ കഴിയാത്തതു മൂലം കുടുങ്ങിയത്.
സ്ത്രീകളടക്കമുള്ളവര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നുവെങ്കിലും അകത്തേക്ക് കയറ്റിവിട്ടില്ലെന്ന് യാത്രക്കാര്‍ പറയു ന്നു. വിമാന കമ്പനി അധികൃതരില്‍നിന്ന് മറ്റുവിവരങ്ങളൊന്നും ലഭിക്കാതെ ഇവര്‍ എയര്‍പോര്‍ട്ടില്‍ കഴിയുകയാണ്. സ്വകാര്യ ഉംറ ഗ്രൂപ്പ് അധികൃതര്‍ ടിക്കറ്റെടുത്തിരുന്ന സലാം എയറുമായി ബന്ധപ്പെടുന്നുണ്ടെന്ന് മാത്രമാണ് രാത്രി വൈകിയും ലഭിച്ചിരിക്കുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam