ദേശീയ ദിനം; 781 തടവുകാർക്ക് മാപ്പ് നൽകി കുവൈത്ത് അമീർ

Published : Feb 26, 2025, 05:09 PM IST
ദേശീയ ദിനം; 781 തടവുകാർക്ക് മാപ്പ് നൽകി കുവൈത്ത് അമീർ

Synopsis

പിഴ, ജുഡീഷ്യൽ നാടുകടത്തൽ, അല്ലെങ്കിൽ ചില വ്യക്തികൾക്ക്  ചുമത്തിയ ശിക്ഷകൾ എന്നിവയിൽ നിന്നാണ് മോചനം ലഭിക്കുന്ന തടവുകാർ ഒഴിവാക്കപ്പെടുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ദേശീയ ദിനത്തിൽ അമീരി ഗ്രാൻ്റ് പ്രകാരം 781 തടവുകാർക്ക് മാപ്പ് നൽകി. 2025ലെ അമീരി ഡിക്രി നമ്പർ (33) അനുസരിച്ച് അമീരി ഗ്രാൻ്റിൻ്റെ ഭാഗമായി 781 തടവുകാർക്ക് മാപ്പ് നൽകിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 

പിഴ, ജുഡീഷ്യൽ നാടുകടത്തൽ, അല്ലെങ്കിൽ ചില വ്യക്തികൾക്ക്  ചുമത്തിയ ശിക്ഷകൾ എന്നിവയിൽ നിന്ന് ഈ ഉത്തരവ് പ്രകാരം 781 തടവുകാർ മുക്തരാകും. കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ, 2025 ലെ അമീരി ഡിക്രി നമ്പർ (33) പ്രകാരമാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

Read Also - കുവൈത്ത് ദേശീയദിനത്തില്‍ ഒത്തുചേർന്നത് വന്‍ ജനാവലി, നാടെങ്ങും ആഘോഷത്തിമിർപ്പിൽ

അതേസമയം കുവൈത്തിന്‍റെ ദേശീയ ദിനത്തിൽ നിലവിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രതികൂല കാലാവസ്ഥയിലും പൗരന്മാരും താമസക്കാരുമായി ഒരു വലിയ ജനക്കൂട്ടമാണ് ആഘോഷത്തിനായി ഒത്തുകൂടിയത്.റോഡുകള്‍ തിങ്ങിനിറഞ്ഞു. തെരുവുകള്‍ അലങ്കാരങ്ങളാലും നിറഞ്ഞു. ആയിരക്കണക്കിന് ദേശീയ പതാകകളാലും തെരുവുകള്‍ അലങ്കരിച്ചിരുന്നു. കുവൈത്തിലെ ഓരോ പൗരനും തന്റെ മാതൃരാജ്യത്തോടും പ്രവാസികള്‍ക്ക് അന്നം തരുന്ന നാടിനോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ആഘോഷങ്ങളിലെ ജനപങ്കാളിത്തം.  

കുവൈത്ത് തെരുവുകള്‍, പ്രത്യേകിച്ച് അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്, മറ്റ് പ്രധാന ദേശീയ ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സമാനതകളില്ലാത്ത സന്തോഷവും ആവേശവും കൊണ്ട് നിറഞ്ഞു. കുവൈത്ത് 64-ാം ദേശീയ ദിനവും വിമോചന ദിനത്തിന്റെ 34-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍, ഏറ്റവും സംഘടിതവും മനോഹരവുമായ രീതിയില്‍ ആഘോഷങ്ങള്‍ അരങ്ങേറുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ