നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

Published : Dec 23, 2022, 08:54 PM ISTUpdated : Dec 23, 2022, 08:56 PM IST
നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

Synopsis

പുരുഷന്മാർക്കുള്ള മസാജ് പാർലറുകള്‍, മത്സ്യബന്ധനം, കൃഷി, സ്ക്രാപ് യാര്‍ഡുകള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെ ലക്ഷ്യമാക്കി മാസങ്ങളോളം ശക്തമായ ഫീല്‍ഡ് ക്യാമ്പയിനുകള്‍ നടത്തി.  

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിവിധ തൊഴിൽ മേഖലകളിൽ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് പ്രവാസികളെയാണ് പരിശോധനകളില്‍ അറസ്റ്റ് ചെയ്തത്. 

പുരുഷന്മാർക്കുള്ള മസാജ് പാർലറുകള്‍, മത്സ്യബന്ധനം, കൃഷി, സ്ക്രാപ് യാര്‍ഡുകള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെ ലക്ഷ്യമാക്കി മാസങ്ങളോളം ശക്തമായ ഫീല്‍ഡ് ക്യാമ്പയിനുകള്‍ നടത്തി.  ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മിയുടെ നേതൃത്വത്തിലുള്ള സമിതി വെറും മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ശക്തമാക്കി. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ സമിതി, റെസിഡൻസി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 9,517 പേരെയാണ് അറസ്റ്റ് ചെയ്തത്. നവംബറിൽ മാത്രം പിടികൂടിയ 1,065 നിയമലംഘകരെ ഉൾപ്പെടെ രാജ്യത്ത് നിന്ന് നാടുകടത്തി.

Read More -  വന്‍ മദ്യ ശേഖരവുമായി മൂന്ന് പ്രവാസികള്‍ പരിശോധനകള്‍ക്കിടെ പിടിയില്‍

അതേസമയം കുവൈത്തില്‍ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട അധികൃതകരും സഹകരിച്ച് നടത്തിയ പരിശോധനകളില്‍ സ്ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന  3,000 പ്രവാസികളെ പിടികൂടി നാടുകടത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. ഈ വര്‍ഷം ആദ്യം തുടക്കമിട്ട വ്യാപക പരിശോധനകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്. 

Read More -  സന്ദര്‍ശക വിസയിലെത്തിയ രണ്ട് യുവതികളെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്‍തു

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടത്തി. പുരുഷന്‍മാര്‍ക്കായുള്ള ചില മസാജ് പാര്‍ലറുകളില്‍ ഇന്‍വെസ്റ്റിഗേഷന്‍, റെസിഡന്‍സി അഫയേഴ്‌സ്, മാന്‍പവര്‍ അഫയേഴ്‌സ് വിഭാഗങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ