സാല്‍മിയയില്‍ പിടിയിലായ ഒരാളുടെ പക്കല്‍ നിന്ന് നിരവധി ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാദേശികമായി നിര്‍മിച്ച മദ്യവുമായി മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം നടത്തിയ പരശോധനകളിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഇവരെ പിടികൂടിയത്. ഫിന്റാസില്‍ നിന്നാണ് രണ്ട് പേര്‍ അറസ്റ്റിലായത്. ഇവരുടെ കൈവശം 98 കുപ്പി മദ്യമുണ്ടായിരുന്നു. സാല്‍മിയയില്‍ പിടിയിലായ ഒരാളുടെ പക്കല്‍ നിന്ന് നിരവധി ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read also: സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
