ഏകദേശം ഒമ്പത് വർഷം മുമ്പാണ് ഇയാള്‍ കുവൈത്തിലേക്ക് വന്നത്. ജഹ്‌റയിലെ ഒരു മിഡിൽ സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികൾക്കെതിരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖൈത്താൻ, ഫർവാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി അതിക്രമിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവർണറേറ്റിലെ സ്‌കൂളുകളിൽ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായ പ്രതി ഈജിപ്ത് സ്വദേശിയാണ്.
ഏകദേശം ഒമ്പത് വർഷം മുമ്പാണ് ഇയാള്‍ കുവൈത്തിലേക്ക് വന്നത്. ജഹ്‌റയിലെ ഒരു മിഡിൽ സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു. ചിലപ്പോള്‍ വൈകുന്നേരം ആറ് മണിക്ക് ഖൈത്താൻ പ്രദേശത്തേക്കും മറ്റ് ചിലപ്പോൾ ഫർവാനിയയിലേക്കും പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കേണ്ട കുട്ടികളെ കണ്ടെത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് 'അല്‍ഖാബാസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
Read More - സ്‌കൂളിലെ തര്‍ക്കം; സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കായികാധ്യാപകന് പരിക്ക്
പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മാതാപിതാക്കൾ സമാനമായ റിപ്പോർട്ടുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റ് അഞ്ച് കേസുകൾ കൂടെ ഇയാൾക്കെതിരെ ഫയൽ ചെയ്തു. ഇതോടെ അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായ ആറ് കുട്ടികളുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അധ്യാപകൻറെ ലൈംഗിക അതിക്രമത്തിന് ഇരയായത് പ്രവാസികളായ കുട്ടികളാണ്. ഈജിപ്തിൽ നിന്നുള്ള മൂന്ന് കുട്ടികൾ, ലെബനൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ കുട്ടികൾ എന്നിങ്ങനെയാണ് അതിക്രമത്തിന് ഇരയാക്കപ്പെട്ടത്.
Read More - താമസ നിയമങ്ങള്‍ ലംഘിച്ച 46 പ്രവാസികളെ പരിശോധനയില്‍ പിടികൂടി
ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസിൽ നിന്ന് നേരിട്ടുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. പാകിസ്ഥാന്‍ പൗരനായ ഒരു പ്രവാസിയാണ് തന്റെ എട്ട് വയസുള്ള മകനെ ഒരു പലചരക്ക് കടയിലേക്ക് പോകുമ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിപ്പിച്ചെന്ന് അധികൃതരെ അറിയിച്ചത്.
ഫർവാനിയ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്കാണ് റിപ്പോര്‍ട്ട് കിട്ടിയത്. കുട്ടി പീഡനത്തിനിരയായ സ്ഥലത്ത് ഡിറ്റക്ടീവുകൾ എത്തി കടകളിലെയും സമീപത്തെയും കെട്ടിടങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. എന്നാല്‍ പ്രതി മറ്റൊരു കുട്ടിയെയും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് അധികൃതർക്ക് ലഭിച്ചു.
പ്രതി ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്താൻ സാധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടെ ഒരു അറബ് കുട്ടിയെയും ഇയാള്‍ ഉപദ്രവിക്കുന്ന മൂന്നാമത്തെ വീഡിയോയും ലഭിച്ചു. വാഹനം പരിശോധിച്ചതിൽ നിന്നാണ് അധ്യാപകനാണ് പ്രതിയെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ പിടിയിലാവുകയായിരുന്നു. അന്‍പതിലധികം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
