ആദ്യമായി സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

Published : Oct 27, 2022, 08:42 AM ISTUpdated : Oct 27, 2022, 08:43 AM IST
ആദ്യമായി സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

Synopsis

റിയാദ് അല്‍യമാമാ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് അധ്യക്ഷത വഹിച്ചത്.

റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സൗദി മന്ത്രിസഭ. ആദ്യമായാണ് രാജാവിന് പകരം മന്ത്രിസഭാ യോഗത്തില്‍ കിരീടാവകാശി അധ്യക്ഷത വഹിക്കുന്നത്. അദ്ദേഹം അടുത്തിടെയാണ് പ്രധാനമന്ത്രിയായി അവരോധിതനായത്. 

റിയാദ് അല്‍യമാമാ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് അധ്യക്ഷത വഹിച്ചത്. ഏതാനും ആഴ്ചകളായി ജിദ്ദയിലായിരുന്ന സല്‍മാന്‍ രാജാവ് ചൊവ്വാഴ്ച വൈകീട്ടാണ് റിയാദിലെത്തിയത്. യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയോഗടനുബന്ധിച്ച് സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഫോറം രണ്ടാം എഡിഷന്‍ അടുത്ത മാസം ഈജിപ്തില്‍ നടത്താന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അഞ്ചാംപനി, പോളിയോ എന്നിവ ഇല്ലാതാക്കാന്‍ ലോകാരോഗ്യ സംഘടന, യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എന്നിവക്ക് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ റിലീഫ് സെന്ററിന്റെ സഹായം തുടരും. ബ്രിട്ടണുമായി കയറ്റുമതി ക്രെഡിറ്റ് കരാറിനും മന്ത്രസഭ അംഗീകാരം നല്‍കി. ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് അല്‍ ഖസബിയാണ് മന്ത്രിസഭാ യോഗ തരുമാനങ്ങള്‍ അറിയിച്ചത്.

Read More - സൗദിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് അധ്യാപകര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

അതേസമയം മാസങ്ങള്‍ക്ക് ശേഷം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജിദ്ദയില്‍ നിന്ന് റിയാദിലെത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം റിയാദിലെത്തിയത്. മാസങ്ങളോളം ജിദ്ദയിലായിരുന്നു രാജാവ് കഴിഞ്ഞത്. കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ രാജാവിനെ റിയാദ് മേഖലയിലെ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും റിയാദ് മേഖലയുടെ ഡെപ്യൂട്ടി അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ചേര്‍ന്ന് സ്വീകരിച്ചു. മക്കയിലെ അമീറും സൗദി ഭരണാധികാരിയുടെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ യാത്രയാക്കിയത്.

Read More - മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ