
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാവുമെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. നവംബര്‍ ഒന്നാം തീയ്യതി മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.
കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്. നേരത്തെ ഇത് പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും കൊവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി പ്രവാസികള്‍ക്ക് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നില്‍ക്കാനും താമസ രേഖകള്‍ ഓണ്‍ലൈനായി പുതുക്കാനും മന്ത്രിസഭ പ്രത്യേക അനുമതി നല്‍കിയിരുന്നു.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ (ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള വിസ) ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിന്നാല്‍ വരുന്ന നവംബര്‍ ഒന്നാം തീയ്യതി മുതല്‍ ഇഖാമ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മേയ് ഒന്നിന് മുമ്പ് കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ നവംബര്‍ ഒന്നിന് മുമ്പ് രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവും. ആര്‍ട്ടിക്കിള്‍ 22, 24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Read also: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി
യുഎഇയില്‍ ശനിയാഴ്ചയും കാലവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത് കാരണം റോഡുകളിലെ ദൂരക്കാഴ്‍ച കുറയാന്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മോശം കാലാവസ്ഥ പ്രവചിച്ചതിന് പിന്നാലെ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം അബുദാബി പൊലീസും നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് രൂപം കൊള്ളുന്നത് റോഡുകളിലെ ദൂരക്കാഴ്‍ചയ്‍ക്ക് വിഘാതമാവുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ഒഴിവാക്കുമെന്നും ഇത് എല്ലാവരുടെയും സുരക്ഷയെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ