
റിയാദ്: ദമ്മാം-ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി എംവി ഷൗക്കത്തലി (55) മരണപ്പെട്ടു. റിയാദിൽ നിന്ന് ജുബൈലിലേക്ക് വരികയായിരുന്ന അദ്ദേഹം സഞ്ചരിച്ച കാറിന്റെ ടയർ ഹൈവേയിലെ പെട്രോൾ പമ്പിന് സമീപം വെച്ച് പഞ്ചറാവുകയായിരുന്നു. തുടർന്ന് വാഹനം നിർത്തിയിട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മറ്റൊരു വാഹനം അദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ 20 വർഷമായി സൗദി അറേബ്യയിലുള്ള ഷൗക്കത്തലി സെയിൽസ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടത്തെ തുടർന്ന് ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം, ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മരണാനന്തര നിയമനടപടികൾക്ക് കെ.എം.സി.സി വെൽഫയർ വിഭാഗം ഭാരവാഹികളായ ഹുസൈൻ നിലമ്പൂർ, ഇഖ്ബാൽ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകിവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam