റിയാദിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published : Aug 18, 2026, 05:57 PM IST
riyadh obit

Synopsis

റിയാദിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹത്തെ, കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തൊഴിലുടമ ഉടൻ തന്നെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

റിയാദ്: മലപ്പുറം വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹത്തെ, കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തൊഴിലുടമ ഉടൻ തന്നെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പരേതനായ ഹബീബിന്റെയും സുഹ്റയുടെയും മകനാണ്. ഭാര്യ: റിൻഷ. ഫാത്തിമ നദ ഏക മകളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപ്പുഴ, ഷംസു വടപുരം, ജാഫർ എമാടൻ, ബന്ധുവായ സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു, പ്രതികളെ കണ്ടെത്താൻ അന്വേഷണം
യുകെയിൽ നിന്നെത്തിയ ബ്രിട്ടീഷ് പൗരൻ, വിമാനത്താവളത്തിൽ പരിശോധനയിൽ കുടുങ്ങി; പേപ്പറിൽ കലർത്തിയത് ലഹരിമരുന്ന്