
റിയാദ്: ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു. മലപ്പുറം തെന്നല സ്വദേശി മണ്ണിൽകുരിക്കൽ അബൂബക്കർ (66) ആണ് മദീനയിൽ മരിച്ചത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
ഹൃദയാഘാതത്തെ തുടർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും കൂടെ ഹജ്ജിന് എത്തിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ കെഎ സലീമിൻ്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നുണ്ട്. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ