ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ്​ ഈസ നിര്യാതനായി

Published : Feb 12, 2025, 12:03 PM IST
ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ്​ ഈസ നിര്യാതനായി

Synopsis

നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്ന ഇദ്ദേഹം  കലാ-സാമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. 

ദോഹ: ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും കലാ-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായി കെ. മുഹമ്മദ്​ ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്​ച പുലർച്ചെ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഇദ്ദേഹം ഖത്തറിലെ പ്രശസ്​തമായ അലി ഇൻറർനാഷണൽ ഗ്രൂപ്പ്​ ജനറൽ മാനേജറും ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്‍റും ആയിരുന്നു. നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു ഇദ്ദേഹം. ഫുട്​ബോൾ സംഘാടകനും മാപ്പിളപ്പാട്ട്​ ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കെ മുഹമ്മദ്​ ഈസ. 1976ൽ തൻെറ 19-ാം വയസ്സിലാണ് ഇദ്ദേഹം കപ്പൽ കയറി ഖത്തറിലെത്തിയത്. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. പതിറ്റാണ്ടുകളായി കുടുംബസമേതം ഖത്തറിലാണ് താമസം.

Read Also -  ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ദേഹാസ്വാസ്ഥ്യം; മലയാളി കുവൈത്തിൽ നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ