ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ(61) കുവൈത്തിൽ നിര്യാതനായി. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ ആണ് മരണപ്പെട്ടത്. എഐഎംഎസ് കമ്പനിയിൽ ടെക്‌നിഷൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഏലിയാമ്മ, മക്കൾ ശ്യാമ, ഹേമ. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Read Also - ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു
