ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

Published : Aug 14, 2022, 07:57 PM IST
ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

Synopsis

ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റിയാദ്: ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പിതാവ് - അബൂബക്കർ തൊട്ടിയിൽ, മാതാവ് - ഫാത്തിമ, ഭാര്യ - കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ - അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌, സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ). 

ജിദ്ദ ഈസ്റ്റ്‌ സുലൈമാനിയ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ ഐ.സി.എഫ് വെൽഫയർ വിങ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനന്‍) ജയശ്രീയുടെയും മകന്‍ ഷിജില്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ ഖസബിലായിരുന്നു അപകടം സംഭവിച്ചത്.

ഒമാനിലെ ഒരു കമ്പനിയില്‍ ഏറെ നാളായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു ഷിജില്‍. അദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് ഖസബില്‍ വെച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ - അമൃത. മകള്‍ - ശിവാത്മിക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രണ്ടുമാസം മുമ്പ് സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലയച്ചു
റിയാദ്: രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഹായിലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ലക്‌നോ സ്വദേശി ഇമ്രാന്‍ അലിയുടെ (28) മൃതദേഹമാണ് സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടില്‍ അയച്ചത്. 

അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലക്‌നോ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (എസ്.ഡി.പി.ഐ) ലക്‌നോ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം