Asianet News MalayalamAsianet News Malayalam

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ബോജണ്ണയുടെ ഇഖാമ ഹുറൂബ് നിയമകുരുക്കിലായിരുന്നു. ഇതിന് പുറമെ റിയാദ് സഹാഫ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.

Mortal remains of Indian expat died in Saudi Arabia repatriated
Author
Riyadh Saudi Arabia, First Published Aug 13, 2022, 2:58 PM IST

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.  തെലങ്കാന നിസാമാബാദ് സ്വദേശിയായ ബോജണ്ണയുടെ (55) മൃതദേഹമാണ് എയർ ഇന്ത്യ വിമാനത്തിൽ ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. 

പിതാവ്: ജോർക്ക, മാതാവ്: ലിങ്ങാവ, ഭാര്യ: ലക്ഷ്മി. ബോജണ്ണയുടെ ഇഖാമ ഹുറൂബ് നിയമകുരുക്കിലായിരുന്നു. ഇതിന് പുറമെ റിയാദ് സഹാഫ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി നിയമകുരുക്കുകളിലായതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനും പ്രതിസന്ധികള്‍ നേരിട്ടു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഇസ്ഹാഖ് താനൂർ എന്നിവരുടെ ഇടപെടലിലൂടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Read also: പ്രവാസികള്‍ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തണമെന്ന നിബന്ധന കര്‍ശനമാക്കുന്നു

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനന്‍) ജയശ്രീയുടെയും മകന്‍ ഷിജില്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ ഖസബിലായിരുന്നു അപകടം സംഭവിച്ചത്.

ഒമാനിലെ ഒരു കമ്പനിയില്‍ ഏറെ നാളായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു ഷിജില്‍. അദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് ഖസബില്‍ വെച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ - അമൃത. മകള്‍ - ശിവാത്മിക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രണ്ടുമാസം മുമ്പ് സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലയച്ചു
റിയാദ്: രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഹായിലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ലക്‌നോ സ്വദേശി ഇമ്രാന്‍ അലിയുടെ (28) മൃതദേഹമാണ് സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടില്‍ അയച്ചത്. 

അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലക്‌നോ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (എസ്.ഡി.പി.ഐ) ലക്‌നോ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.

Follow Us:
Download App:
  • android
  • ios