
ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി പീറ്റക്കണ്ടി യൂസഫ് (63) ആണ് മരിച്ചത്. നേരത്തെ ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം നിലവില്‍ ടൈപിസ്റ്റായി ജോലി ചെയ്‍തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തുവെച്ചാണ് മരണപ്പെട്ടത്. ഭാര്യ - മര്‍യം. മക്കള്‍ - ഹന, സന, അനസ്.
Read also:സൗദി അറേബ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു
റിയാദ്: കൊല്ലം സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ മരിച്ചു മയ്യനാട് സ്വദേശിയായ സന്തോഷ് കുമാര്‍ (52) ആണ് ജിദ്ദയിൽ നിര്യാതനായത്. ജിദ്ദ സനാഇയ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്‍ഡസ്ട്രി (പി.എസ്.ഐ) എന്ന കമ്പനിയില്‍ 12 വര്‍ഷമായി ജീവനക്കാരനായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്താതിരുന്നപ്പോള്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കമ്പനിയേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഭാര്യ - രേഖ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
Read also: രണ്ടാഴ്‍ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
മലയാളി യുവാവിനെ ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലണ്ടന്‍: മലയാളി യുവാവിനെ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്്ത് വരികയായിരുന്നു യുവാവ് എന്നാണ് വിവരം. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്.
Read More - പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam