പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : May 25, 2023, 11:01 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിക്കും

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു.  മലപ്പുറം പൊന്മള ആക്കപ്പറമ്പ് സ്വദേശി അബ്ദുറഷീദ് (ഇച്ചാപ്പു-42)  ആണ് മരിച്ചത്. ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ദോഹയിൽ ലിമോസിൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കെ.പി കുട്ടിഹസ്സൻ - കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ - സുനീറ. മക്കള്‍ - നിഷ്‌വ ജിബിൻ, നിഹാല, സിയാദ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Read also: സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ യുഎഇ; 2026ന് ശേഷവും തുടരുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ പുളിക്കതുമ്പയിൽ (57) ആണ് തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിസാനിലുള്ള അൽ ആര്‍ദയിൽ മരിച്ചത്.
 
സൗദി അറേബ്യയിലെ അൽ ആര്‍ദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയുമായിരുന്നു. 38 വർഷത്തോളമായി അദ്ദേഹം ജിസാനിൽ പ്രവാസിയാണ്. പിതാവ് - മൊയ്ദീൻകുട്ടി. മാതാവ് - ഖദീജ. ഭാര്യ - മൈമൂന, മക്കൾ - സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻഷ. സഹോദരങ്ങൾ - സലിം, മുജീബ് (ഇരുവരും ജിസാൻ), നാസർ (ജിദ്ദ), അബ്ദുറഹ്മാൻ, റുഖിയ, ആരിഫ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി അൽ ആര്‍ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ, ഡീസൽ വില കുറയും; യുഎഇയുടെ പുതുവർഷ സമ്മാനം, പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
ശൈത്യകാല ക്യാമ്പിംഗ് സീസൺ; സീലൈനിലെ ഭക്ഷണശാലകളിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച്‌ ഖത്തർ