
ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ നിന്ന് ഖത്തറിലെത്തിയത്.
നേരത്തെ ഖത്തറില്‍ ജോലി ചെയ്‍തിരുന്ന ജാഫര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് അദ്ദേഹം വീണ്ടും ദോഹയിലെത്തിയത്. ഭാര്യ - മിനി. മക്കള്‍ - മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഉവൈസ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.
Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഖത്വീഫിലാണ് കെട്ടിടം തകര്‍ന്ന അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പഴയകെട്ടിടത്തിന്റെ ഭിത്തികള്‍ തകര്‍ന്നു ഇയാളുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൃതശരീരം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. മറ്റാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മരങ്ങള്‍ മുറിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; യുവാവ് സൗദിയില്‍ അറസ്റ്റില്‍
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു\
അബുദാബി: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. വര്‍ക്കല വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദ് (കുട്ടപ്പായി- 63) ആണ് അല്‍ ഐനില്‍ മരിച്ചത്.
മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തുടര്‍ന്ന് വെള്ളിയാഴ്ച തവാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റെടുത്ത് തയ്യാറായിരിക്കുകയായിരുന്നു. ഭാര്യ: നിസ.
പ്രവാസി മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam