അടുത്തിടെ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ സൗദി അറേബ്യ കര്‍ശന നടപടികളെടുത്തിരുന്നു.

റിയാദ്: രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മരങ്ങള്‍ മുറിച്ച പൗരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ഖസീം പ്രവിശ്യയുടെ ഭാഗമായ റാസ് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇലക്ട്രിക് ഉപകരണം ഉപയോഗിച്ച് ഇയാള്‍ മരം മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അടുത്തിടെ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കെതിരെ സൗദി അറേബ്യ കര്‍ശന നടപടികളെടുത്തിരുന്നു. ഈ മാസം തുടക്കത്തില്‍ പബ്ലിക് പാര്‍ക്കില്‍ അനുവദനീയമല്ലാത്ത സ്ഥലത്ത് തീ കത്തിച്ച എട്ടുപേരെ സൗദി പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏഴു പേര്‍ സൗദി പൗരന്മാരും ഒരാള്‍ ഈജിപ്ത് സ്വദേശിയുമാണ്. അബഹയിലെ അല്‍ സൗദാ പാര്‍ക്കിലാണ് സംഭവം ഉണ്ടായത്. അനധികൃതമായി മരങ്ങള്‍ കത്തിച്ചാല്‍ സൗദിയില്‍ 40,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. സുരക്ഷ പരിഗണിച്ച് 2019ലാണ് പൂന്തോട്ടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 

'ഹുറൂബ്' ഒഴിവാക്കാന്‍ കൈക്കൂലി; സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തടവുശിക്ഷ

കെട്ടിടത്തിന്‍റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് സൗദി പെണ്‍കുട്ടിക്ക് പരിക്ക്

റിയാദ്: അപ്പാര്‍ട്ട്‌മെന്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് സൗദി പെണ്‍കുട്ടിക്ക് പരിക്കേറ്റു. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സംഭവം. തുടര്‍ ചികിത്സക്ക് വേണ്ടി പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ സൗദിയില്‍ എത്തിച്ചു. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടി സൗദിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഭരണാധികാരികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് ഇസ്താംബൂള്‍ സൗദി കോണ്‍സല്‍ ജനറല്‍ അഹ്മദ് അല്‍ഉഖൈല്‍ പറഞ്ഞു.

ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനല്‍ വഴി താഴെയുള്ള കാഴ്ചകള്‍ കാണുന്നതിനിടെ പതിനാലുകാരി നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ആറാം നിലയിലുള്ള ബീമിന് മുകളിലേക്കാണ് പെണ്‍കുട്ടി പതിച്ചത്. ഇതാണ് പതിനാലുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. 

സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റ് മുന്‍കയ്യെടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സില്‍ 14കാരിയെ സൗദിയിലേക്ക് എത്തിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സൗദി അറേബ്യയില്‍ നിന്ന് അയച്ച എയര്‍ ആംബുലന്ഡസില്‍ തുര്‍ക്കിയിലെ സൗദി എംബസി, കോണ്‍സുലേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ സൗദിയിലേക്ക് എത്തിച്ചത്.