Asianet News MalayalamAsianet News Malayalam

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമം നടന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ ട്രഷററുമായ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍  എംബസിയുടെ സഹകരണത്തോടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. 

malayali expat who was under treatment in kuwait after cardiac arrest died
Author
First Published Sep 20, 2022, 9:07 AM IST

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം ഭരിക്കുളം സ്വദേശി ഖാലിദ് അച്ചുമാടം (47) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്‍തിരുന്നു. എന്നാല്‍ രണ്ടാം ദിവസം ആശുപത്രിയില്‍ വെച്ച് മസ്‍തിഷ്കാഘാതം സംഭവിക്കുകയും നില ഗുരുതരമാവുകയുമായിരുന്നു.

നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമം നടന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ ട്രഷററുമായ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍  എംബസിയുടെ സഹകരണത്തോടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. ഈ മാസം 14ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.

2009 മുതല്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഖാലിദ് പച്ചക്കറി വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു. പിതാവ് - കെ. അബ്‍ദുല്ല. ഭാര്യ - റഷീന. മക്കള്‍ - റമീസ് രാജ്, റിസല്‍ മുഹമ്മദ്, റിമ ഫാത്തിമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read also: പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം

പ്രവാസി മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെയാണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ ജോബിന്‍ ഒമാനില്‍ എത്തിയത്. 27 വയസ്സായിരുന്നു. അവിവാഹിതനാണ്. പിതാവ്: ജോബി. മാതാവ്: ഷെര്‍ളി. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ

Follow Us:
Download App:
  • android
  • ios