കഴിഞ്ഞ ദിവസം മനാമയിലെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ മയ്യില്‍ കുറ്റ്യാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദ് (58) ആണ് മരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ദിവസം മനാമയിലെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ശിവപ്രസാദ് നേരത്തെ അബുദാബിയിലും ജോലി ചെയ്‍തിട്ടുണ്ട്. ഭാര്യ - പ്രീതി (ചിന്മയ മിഷന്‍ കോളേജ് കണ്ണൂര്‍). മക്കള്‍ - വൈഷ്ണവ് (അരിസ്റ്റ ബംഗളുരു), വൈഭവ്. സഹോദരങ്ങള്‍ - ലീന, മണി.

Read also:  ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് മരിച്ചു