മൃതദേഹം അല്‍ ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അബുദാബി: സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു. പത്തനംതിട്ട ഏനാത്ത് എലങ്ങമംഗലം സ്വദേശി പാലത്തടത്തില്‍ പുത്തന്‍വീട് സാജു വര്‍ഗീസ് (41) ആണ് അല്‍ ഐനില്‍ മരിച്ചത്. മൃതദേഹം അല്‍ ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. പിതാവ്: ഗീവര്‍ഗീസ്, മാതാവ്: പൊന്നമ്മ.
Read More - സൗദി അറേബ്യയില്‍ രണ്ടുപേരെ വെടിവെച്ച യുവാവ് അറസ്റ്റില്‍, ഒരാള്‍ മരിച്ചു
മാൻഹോളിൽ ഇറങ്ങിയ പ്രവാസി മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു
റിയാദ്: മാൻഹോളിൽ ഇറങ്ങിയ മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു. റിയാദിൽ ഉണ്ടായ സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവറായ ഇദ്ദേഹം മാന്‍ഹോളില്‍ വീണ പൈപ്പിന്റെ ഹോസ് എടുക്കാന്‍ ഇറങ്ങിയതാണെന്ന് കരുതുന്നു.
മൊബൈല്‍ ഫോണും ഫോണും വാച്ചും പുറത്ത് അഴിച്ചു വെച്ചാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് അന്‍വറിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ രംഗത്തുണ്ട്.
Read More - യുഎഇയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു
ചികിത്സക്കായി നാട്ടില്‍ പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി
മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി കണ്ണംകുര്‍ശി മുഹമ്മദ് മുസ്‍തഫ (38) ആണ് നാട്ടില്‍ മരിച്ചത്. അസുഖ ബാധിതനായി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഒമാനിലെ സലാലയില്‍ ജോലി ചെയ്‍തിരുന്ന മുഹമ്മദ് മുസ്‍തഫ ഗര്‍ബിയയിലെ അല്‍ ഹംദി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ - ഷഫ്‍ന. മക്കള്‍ - മുഫീദ്, മുനീഫ്. മൃതദേഹം വല്ലപ്പുഴ ജാറം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
