
റിയാദ്: നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി ആശുപത്രിയിൽ മരിച്ചു. മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്ദുൽ അസീസ് (51) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. അവഞ്ഞിപ്പുറം മുഹമ്മദിെൻറയും ആയിഷയുടെയും മകനാണ്.
കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെത്തി. സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങളായ മുഷറഫും ഉമറും ജുബൈലിൽ ഉണ്ട്. ജുബൈലിലെ ഒരു കെമിക്കൽ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു അബ്ദുൽ അസീസ്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: ഷഹറ ബാനു, മക്കൾ: ആഷിഫ് ജസീം, ജമീൽ അഷ്‌ഫാഖ്, മിസാജ്. സഹോദരങ്ങൾ: മുഷറഫ്, ഉമർ, സുബൈർ.
Read Also - പ്രവാസികൾക്ക് സ്വന്തമാക്കാനാവുക പരമാവധി രണ്ടു വാഹനങ്ങള്‍, 'അബ്ശിര്‍' ഉപയോഗിക്കാം; അറിയിപ്പുമായി സൗദി അധികൃതർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ