ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Sep 13, 2022, 10:20 PM IST
Highlights

അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

റിയാദ്: ഹൃദയാഘാതത്തെ സൗദി അറേബ്യയിലെ ജിദ്ദയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങല്‍ പറമ്പില്‍ അസീസിന്റെ മകന്‍ മുഹമ്മദ് അനീസ് (42) ആണ് ജിദ്ദ നാഷണല്‍ ഹോസ്‍പിറ്റലില്‍ മരിച്ചത്. അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ചികിത്സയ്ക്കിടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ജിദ്ദയിലെ ഫസ്റ്റ് ഫിക്‌സ് എന്ന മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹോദരൻ മുഹമ്മദ് ഷാഫിയും ഇതേ കമ്പനിയിൽ ജീവനക്കാരനാണ്. രണ്ടുപേരും ഒരുമിച്ചു എട്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നു തിരിച്ചെത്തിയത്. 

മറ്റൊരു സഹോദരന്‍ കുഞ്ഞി മരക്കാര്‍ ഉംറക്കായി ജിദ്ദയിലെത്തിയിട്ടുണ്ട്. മുഹമ്മദ് അലി, അബൂബക്കര്‍, ഷംസു എന്നിവരാണ് മറ്റ് സഹോദരന്മാർ. സഹോദരിമാര്‍ - ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ. ഭാര്യ - തെക്കേപുറത്തു റസീന. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മസൂദ് ബാലരാമപുരം, നൗഫല്‍ താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

Read also: പ്രവാസി മലയാളി യുവാവ് പുതിയ ജോലിയിൽ ചേരേണ്ട ദിവസം താമസ സ്ഥലത്ത് മരിച്ചു

അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. ഐ.സി.എഫ് പ്രവർത്തകൻ കൂടിയായിരുന്ന കാസർകോട് സ്വദേശി അസൈനാർ ഹാജി പജിയാട്ട (63) ആണ് നാട്ടിൽ നിര്യാതനായത്. സൗദി അറേബ്യയില്‍ ദമ്മാമിലും അൽഖോബാറിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയത്. 

ഐ.സി.എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഭാര്യ - ഉമ്മു ഹലീമ, മക്കൾ - നഈം (ദമ്മാം), നജീം, മരുമകൻ - അബ്ദുല്ല തെരുവത്ത്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

click me!