പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

By Web TeamFirst Published Jul 15, 2022, 2:37 PM IST
Highlights

ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. 20 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന അബ്ദുൽ നാസർ വ്യാഴാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. 

റിയാദ്: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് മൈലാമ്പാടം സ്വദേശി അബ്ദുൽ നാസർ മണ്ണെങ്കായി (51) ആണ് റിയാദ് മലസ് നാഷണൽ കെയർ ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്ന് അവധികഴിഞ്ഞെത്തി നാല് ദിവസം പിന്നിട്ടപ്പോൾ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. 

ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. 20 ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന അബ്ദുൽ നാസർ വ്യാഴാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. തുടർചികിത്സക്കായി ജൂലൈ 21ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്. 28 വർഷമായി സൗദിയിലുള്ള അബ്ദുൽ നാസർ സ്വകാര്യ കമ്പനിയിൽ ഓഫീസ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: കുഞ്ഞീത് ഹാജി. മാതാവ്: സൈനബ. ഭാര്യ: റംല കോളശീരി. മക്കൾ: മുഹമ്മദ്‌ നിഷാദ്, മുഹമ്മദ്‌ ഷിബിലി, ഫാത്തിമ ലിൻഷാ, ഷദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനോപ്പം നൗഷാദ് കാടാമ്പുഴ, അഷറഫ് മണ്ണാർക്കാട്, ശിഹാബ് പുത്തേഴത് തുടങ്ങിയവർ രംഗത്തുണ്ട്.

Read also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

സൗദി അറേബ്യയിൽ വെന്റിലേറ്ററിലായിരുന്ന മലയാളി മരിച്ചു
റിയാദ്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ 20 ദിവസമായി വെൻറ്റിലേറ്ററിര്‍ കഴിയുകയുമായിരുന്ന മലയാളി മരിച്ചു. റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം അമരവിള സ്വദേശി കബീർ മുഹമ്മദ് കണ്ണ് (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 

25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീർ മുഹമ്മദ് കണ്ണ് മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ് - മുഹമ്മദ് കണ്ണ്. മാതാവ് - അസുമ ബീവി. ഭാര്യ - ആമിന ബീഗം. മക്കൾ - ഫാത്തിമ, ഫാസിന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനൊപ്പം ഉമർ അമാനത്തു, മുജീബ് ഉപ്പട, സുഫിയാൻ, സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അമീൻ കളിയിക്കാവിള, നൂറുൽ അമീൻ കളിയിക്കാവിള, നവാസ് ബീമാപള്ളി തുടങ്ങിയവർ രംഗത്തുണ്ട്.

click me!